പറമ്പിന്റെ ഏതൊക്കെ ഭാഗത്ത് വീട് നിര്‍മിക്കാന്‍ പാടില്ല (Vasthu)


വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പറമ്പിന്റെ തെക്ക് കിഴക്കേ ഭാഗത്തെ ആഗ്നേയഖണ്ഡം അഥവാ  യമഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് നിര്‍മിച്ച് താമസിക്കുന്നത് മരണപ്രദവും സകലജാതിക്കാര്‍ക്കും വര്‍ജ്യവുമാണ്. വടക്കുപടിഞ്ഞാറേ ഭാഗത്തെ അസുരഖണ്ഡം അഥവാ വായുഖണ്ഡം നിന്ദ്യമാണെങ്കിലും വൈശ്യാലയങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് അഭിപ്രായമുണ്ട്.

വീട് പണിയാന്‍ ഉദ്ദേശിക്കുന്ന പറമ്പ് ചതുരമായിരിക്കുന്നതോ ദീര്‍ഘ ചതുരമായിരിക്കുന്നതോ ആണ് ഏറ്റവും നല്ലത്. ഇങ്ങനെയുള്ള പറമ്പിന്റെ മധ്യത്തില്‍ കിഴക്ക് പടിഞ്ഞാറ് സാങ്കല്പികമായി പോകുന്ന രേഖയെ അഥവാ സൂത്രത്തെ ബ്രഹ്മസൂത്രം എന്നു പറയുന്നു. മധ്യത്തില്‍ തെക്ക് വടക്കുള്ള സൂത്രത്തെ യമസൂത്രം എന്നും തെക്ക് പടിഞ്ഞാറേ മൂലയില്‍ നിന്നും വടക്ക് കിഴക്കെ മൂലയിലേക്ക് പോകുന്ന സൂത്രത്തെ കര്‍ണസൂത്രമെന്നും തെക്ക് കിഴക്ക മൂലയില്‍ നിന്നും വടക്ക് പടിഞ്ഞാറേ മൂലയിലേക്കുള്ളത് മൃതുസൂത്രമെന്നും പറയുന്നു. കര്‍ണസൂത്രത്തെയും മൃതുസൂത്രത്തേയും രജ്ജുക്കള്‍ എന്നും പേര്‍ വിളിക്കും.

ബ്രഹ്മസൂത്രം, യമസൂത്രം, രജ്ജുക്കള്‍ എന്നീ സൂത്രങ്ങളുടെ അഗ്രമൂലങ്ങളെക്കൊണ്ട് ഗൃഹാദികളുടെ മധ്യസൂത്രങ്ങള്‍ വേധിക്കുന്നത് ദോഷകരമാണ്. ഗൃഹങ്ങള്‍, അങ്കണം, ദ്വാരങ്ങള്‍, ജനാലകള്‍, കുളം, കിണറ് മുതലായ യാതൊന്നിന്റേയും മധ്യസൂത്രങ്ങള്‍ തമ്മിലും രജ്ജുക്കളും കോണ്‍ഗൃഹങ്ങളുടെ കര്‍ണസൂത്രങ്ങളും തമ്മിലും അന്യോന്യം വേധമുണ്ടാവാന്‍ പാടില്ലാത്തതാണ്. അതായത്, കോണ്‍ഗതിയായുള്ള രജ്ജുക്കളും ഗൃഹം, തൊഴുത്ത്, ഉരല്‍പ്പുര, അങ്കണം, കിണര്‍ മുതലായവയുടെ മധ്യസൂത്രങ്ങളില്‍ തട്ടരുത്. 

വീഥികല്പന: 
ഭൂമിയുടെ വലിപ്പചെറുപ്പമനുസരിച്ച് വീഥീവിസ്താരം നിശ്ചയിക്കണം. ഉണ്ടാകാന്‍ പോകുന്ന ഗൃഹാങ്കണദീര്‍ഘത്തിന്റെ ഒന്നര ഇരട്ടി വീഥീവിസ്താരം കല്പിക്കുന്നത് ഉത്തമം. പറമ്പ് ചെറുതാണെങ്കില്‍ അങ്കണദീര്‍ഘത്തില്‍ പകുതിയും വീഥികള്‍ക്ക് വിസ്താരം കല്പിക്കാറുണ്ട്. 

മുമ്പ് പറഞ്ഞ അളവുകളിലൊന്നിനെ ആശ്രയിച്ച് ചതുരമാക്കപ്പെട്ട ഭൂമിയില്‍ ബാഹ്യം മുതല്‍ മധ്യം വരെ നാലുവശങ്ങളിലും ചുറ്റപ്പെട്ടവയായി, പിശാചവീഥി, ദേവവീഥി, കുബേരവീഥി, യമവീഥി, നാഗവീഥി, അഗ്നിവീഥി, ഗണേഷവീഥി, ബ്രഹ്മവീഥി എന്നിങ്ങനെ ഒമ്പത് വീഥികള്‍ കല്പിക്കപ്പെടുന്നു. ഇവയില്‍ അഗ്നി, നാഗ, യമ, പിശാചവീഥികള്‍ വീടുവയ്ക്കുന്നതിന് നിന്ദ്യമാണ്.

:-swapnakoodu.com

No comments:

Post a Comment